Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aju Abraham

America

അ​ജു ഏ​ബ്ര​ഹാം ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ന്യൂ ​ഇം​ഗ്ല​ണ്ട്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക​ണ​ക്ടി​ക്ക​ട്ടി​ന്‍റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​യ അ​ജു ഏ​ബ്ര​ഹാം ന്യൂ ​ഇം​ഗ്ല​ണ്ട് റീ​ജി​യ​ണി​ൽ നി​ന്ന് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്നു.

തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ അ​ജു എ​ബ്ര​ഹാം പ്ര​മു​ഖ ഐ​ടി സ്ഥാ​പ​ന​മാ​യ ഇ​ൻ​ഫോ​സി​സി​ലാ​ണ് ക​രി​യ​ർ ആ​രം​ഭി​ച്ച​ത്. ഒ​രു വ്യാ​ഴ​വ​ട്ടം മു​മ്പ് അ​മേ​രി​ക്ക​യി​ലെ​ത്തി. അ​തി​ന് ശേ​ഷം ഐ​ടി, ക​ൺ​സ​ൾ​ട്ടിം​ഗ് മേ​ഖ​ല​ക​ളി​ൽ അ​ദ്ദേ​ഹം ഉ​യ​ർ​ന്ന നി​ല​ക​ളി​ലേ​ക്ക് മു​ന്നേ​റി. ഇ​പ്പോ​ൾ പ്ര​മു​ഖ ഐ​ടി ക​മ്പ​നി​യി​ൽ ഡ​യ​റ​ക്ട​റും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ക​ൺ​സ​ൾ​ട്ടിം​ഗ് നോ​ർ​ത്ത് അ​മേ​രി​ക്ക മേ​ധാ​വി​യാ​യു​മാ​ണ്.

ക​ണ​ക്ടി​ക്ക​ട്ടി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലും അ​ജു സ​ജീ​വ​മാ​ണ്. ഫൊ​ക്കാ​ന​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ക​യും വി​വി​ധ യോ​ഗ​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു. ഈ​സ്റ്റ് കോ​സ്റ്റി​ലെ വൈ​വി​ധ്യ​മാ​ർ​ന്ന മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​മാ​യും നേ​താ​ക്ക​ളു​മാ​യും ശ​ക്ത​മാ​യ ബ​ന്ധ​ങ്ങ​ൾ അ​ദ്ദേ​ഹ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

തൊ​ഴി​ൽ ജീ​വി​ത​ത്തി​നു പു​റ​മെ, മ​ല​യാ​ളി സ​മൂ​ഹ​ത്തോ​ടു​ള്ള ബ​ന്ധ​വും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യും ഏ​റെ ദൃ​ഢ​ത​യാ​ർ​ന്ന​താ​ണ്. അ​മേ​രി​ക്ക​യി​ലെ ശ്ര​ദ്ധേ​യ​മാ​യ ഹാ​ർ​ലി ഡേ​വി​ഡ്സ​ൺ മ​ല​യാ​ളി റൈ​ഡേ​ഴ്സ് ക​മ്യൂ​ണി​റ്റി​യാ​യ ഗോ​ഡ്സ് ഓ​ൺ റെ​ഡേ​ഴ്സി​ന്‍റെ​സ്ഥാ​പ​ക അം​ഗ​മാ​ണ്.

ഇ​ത് അ​ദ്ദേ​ഹ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ബൈ​ക്ക​ർ​മാ​രു​മാ​യും കൂ​ട്ടാ​യ്മ​ക​ളു​മാ​യും ശ​ക്ത​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു. ക​ല, സി​നി​മ, രാ​ഷ്ട്രീ​യം, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ലെ വ്യ​ക്തി​ക​ളു​മാ​യി അ​ജു​വി​ന് അ​ടു​ത്ത ബ​ന്ധം നി​ല​നി​ൽ​ക്കു​ന്നു. കൂ​ടാ​തെ അ​ദ്ദേ​ഹം ത​ന്‍റെ പ​ല മേ​ഖ​ല​ക​ളി​ലു​മു​ള്ള സം​രം​ഭ​ക​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും അ​റി​യ​പ്പെ​ടു​ന്ന ആ​ളു​മാ​ണ്.

ടെ​ക്ക് രം​ഗ​ത്തും സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്തും ശ്ര​ദ്ധേ​യ​നാ​യ അ​ജു ഏ​ബ്ര​ഹാം നേ​തൃ​ത്വം എ​ക്കാ​ല​ത്തും ഫൊ​ക്കാ​ന​യ്ക്ക് നേ​ട്ട​മാ​യി​രി​ക്കു​മെ​ന്ന് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി സ​ന്തോ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി ആ​ന്‍റോ വ​ർ​ക്കി എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Latest News

Corehub Up